Connect with us

കേരളം

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; പ്രധാനമന്ത്രി എത്തില്ല

Published

on

114223546 hi062799634

അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്​ഘാടനം ഈ മാസം 28ന് നടത്താന്‍ തീരുമാനം. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. പകരം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
കേന്ദ്രവും സംസ്ഥാനവും 122 കോടി വീതം ആകെ 144 കോടി രൂപ ചെലവഴിച്ചാണ് 6.5 കി.മീ. ദൈര്‍ഘ്യമുള്ള ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ നവംബര്‍ 20നാണ് ​ബൈപ്പാസ്​ ഉദ്​ഘാടനത്തിന്​ പ്രധാനമന്ത്രിക്ക്​ താല്‍പര്യമുണ്ടെന്ന്​ കാണിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രാലയത്തില്‍ നിന്ന്​ സംസ്ഥാന​ പൊതുമരാമത്ത്​ വകുപ്പിന്​ കത്തുകിട്ടിയത്. ഉദ്​ഘാടനം​ പ്രധാനമന്ത്രി നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രാലയത്തെ അറിയിച്ചു. ​എന്നാല്‍, 55 ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതികരണം ലഭിച്ചില്ല.

നിയമസഭ തെരഞ്ഞെടുപ്പ്​ ഏപ്രില്‍ അവസാനം നടത്തുകയാണെങ്കില്‍ ഫ്രെബുവരിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഫെബ്രുവരി അഞ്ചിനു മുമ്ബ്​ ബൈപാസ്​ തുറന്നു കൊടുക്കണം. ആയതിനാല്‍ എത്രയും വേഗം ഉദ്​ഘാടന തീയതി അറിയിക്കണമെന്ന്​ കാണിച്ച്‌​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരിക്ക് മന്ത്രി ജി. സുധാകരന്‍​ കത്തയച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version