കേരളം
വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡറുമായി എയര്‍ ഇന്ത്യ, 500 വിമാനങ്ങള്‍ വാങ്ങും
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ വമ്പന്‍ ഓര്‍ഡര്‍ നല്‍കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാര്‍ അന്തിമ ഘട്ടത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 500 വിമാനങ്ങള്‍ വാങ്ങാനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്.
അടുത്തിടെയാണ് എയര്‍ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ഇന്ത്യയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങളെ അണിനിരത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി എയര്‍ബസ്, ബോയിങ് എന്നി ലോകോത്തര കമ്പനികളില്‍ നിന്ന് വിമാനം വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇവരില്‍ നിന്ന് 400 നാരോ ബോഡി ജെറ്റും നൂറ് വൈഡ് ബോഡി ജെറ്റും വാങ്ങാനാണ് പദ്ധതി. എയര്‍ എ 350, ബോയിങ് 787, 777 എന്നിവ വാങ്ങാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. 500 വിമാനങ്ങള്‍ വാങ്ങാന്‍ 10000 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.