Connect with us

Covid 19

വാക്‌സിനെടുത്ത ശേഷം കോവിഡ് ബാധിച്ചവര്‍ ആരും മരിച്ചിട്ടില്ലെന്ന് എയിംസിന്റെ പഠനം

Published

on

covid vaccine e1622811475896

വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്‌സിൻ എടുത്ത ശേഷവും  കോവിഡ് ബാധിച്ച ആരും തന്നെ മരണമടഞ്ഞില്ലെന്ന് ഡൽഹി എയിംസ് നടത്തിയ പഠനം കണ്ടെത്തി.

വാക്‌സിനേഷന് ശേഷവും ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രേക്ക്ത്രൂ അണുബാധ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ‘ചില വ്യക്തികളില്‍ ഭാഗികവും പൂര്‍ണവുമായ വാക്‌സിനേഷന് ശേഷവും ഈ അണുബാധകള്‍ ഉണ്ടാകാം. വാക്‌സിനേഷന് ശേഷം അസുഖം ബാധിക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.’ യുഎസ് ആരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

ഏപ്രിൽ-മെയ് കാലയളവിൽ ഉയർന്ന തോതിലുള്ള വൈറൽ അണുബാധ ഉണ്ടായിരുന്നിട്ടും വാക്സിനേഷൻ എടുത്തവരാരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 41 പുരുഷന്‍മാരും 22 സ്ത്രീകളും ഉള്‍പ്പെടെ 63 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 36 പേര്‍ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 27 പേര്‍ ആദ്യ ഡോസും സ്വീകരിച്ചു. 10 പേര്‍ കൊവിഷീല്‍ഡും 53 പേര്‍ കൊവാക്‌സിനുമാണ് സ്വീകരിച്ചതെന്നും പഠനത്തില്‍ പറയുന്നു.

കോവിഡ് വാക്‌സിനേഷന്‍ 100 ശതമാനം പ്രതിരോധശേഷി നല്‍കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. അതേ സമയം പൂര്‍ണമായ വാക്‌സിനേഷന് ശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളില്‍ നിന്ന് ഇത് സംരക്ഷിക്കുന്നുണ്ട്. ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠനത്തിൽ തെളിയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം58 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version