Connect with us

കേരളം

പനവല്ലിയില്‍ വീണ്ടും കടുവയിറങ്ങി; ജനവാസ മേഖലയിലിറങ്ങി പശുവിനെ കൊന്നു

Untitled design (83)

വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു.

തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.

അതേ സമയം ഓഗസ്റ്റ് ആദ്യവാരത്തില്‍ പുല്‍പ്പള്ളിയില്‍ ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റിരുന്നു. പള്ളിച്ചിറ കോളനിയിലെ ബോളന്‍ (73) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് കാട്ടാനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്. കേള്‍വി കുറവുള്ള ബോളന്‍ കാട്ടാന അടുത്തെത്തിയത് അറിയാതെ പോവുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version