ദേശീയം
ഗൂഗിൾ പേയിലും ഇനി മുതല്‍ പരസ്യം
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളില്‍ ഒന്നായ ഗൂഗിൾ പേയും ഇനിമുതല്‍ പരസ്യം കാണിച്ചുതുടങ്ങുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ടാര്‍ഗറ്റഡ് ആഡുകള്‍ അവതരിപ്പിക്കുമെന്ന് ഒരു ബ്ലോഗ്പോസ്റ്റിലൂടെയാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച്ച മുതലായിരിക്കും ആപ്പില്‍ പേഴ്സണലൈസ്ഡ് പരസ്യങ്ങള്‍ നല്കിത്തുടങ്ങുക.
ഈ ഓപ്ഷനിലൂടെ – “പണമിടപാട് ചരിത്രം ഉള്‍പ്പെടെ ഗൂഗിൾ പേയിലെ യൂസര്‍മാരുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി കൂടുതല്‍ പ്രസക്തമായ ഓഫറുകളും റിവാര്‍ഡുകളും നല്‍കുമെന്നും ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ അപ്ഡേറ്റിലൂടെ ആയിരിക്കും പരസ്യം ആപ്പില്‍ ഉള്‍പ്പെടുത്തുക. ആപ്പ് തുറക്കുമ്പോള്‍ തന്നെ പരസ്യം ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാനുള്ള സംവിധാനവും പ്രദര്‍ശിപ്പിക്കും.
പരസ്യം വ്യക്തിഗതമാക്കല്‍ ഓപ്ഷന് ഓഫ് ചെയ്ത് വെക്കുന്നതിലൂടെ എല്ലാ പരസ്യങ്ങളും ഗൂഗിൾ പേയില്‍ നിന്ന് മാഞ്ഞ് പോകില്ല. ഇന്ത്യയില്‍ ട്രാന്‍സാക്ഷനുകള്‍ക്ക് പണമീടാക്കില്ല എന്ന തീരുമാനം ഗൂഗിൾ സമീപകാലത്തായിരുന്നു പ്രഖ്യാപിച്ചത്. അതേസമയം ഗൂഗിൾ പേ ഉപയോക്താക്കൾക്ക് കൂടുതൽ ഡേറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
ട്രാൻസാക്ഷൻ ഡേറ്റ സ്വയം നിയന്ത്രിക്കാവുന്ന സൗകര്യമാണ് നൽകുക. അടുത്ത ആഴ്ച നടപ്പാക്കുന്ന ആപ് അപ്ഡേറ്റിലൂടെ ഇത് സാധ്യമാക്കും. ഈ നിയന്ത്രണങ്ങൾ ഓൺ/ഓഫ് ചെയ്യുന്നതിനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും.