Connect with us

കേരളം

കിരണ്‍ വെറും സാധു; പ്രതിയെ രക്ഷിക്കാന്‍ തന്ത്രങ്ങളുമായി വീണ്ടും ആളൂരെത്തി

WhatsApp Image 2021 07 03 at 1.14.04 PM

നാടിനെ നടുക്കിയ വിസ്മയയുടെ ദുരൂഹമരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. ബി.എ. ആളൂര്‍ ശാസ്താംകോട്ട കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കോടതി നടപടി ആരംഭിച്ചപ്പോള്‍ത്തന്നെ ആദ്യ കേസായി വിസ്മയ കേസ് വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഉച്ചയ്ക്ക് 12നാണ് കേസ് വീണ്ടും വിളിച്ചത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂര്‍ കോടതിയില്‍ പറഞ്ഞു. കിരണ്‍ സാധുവായ യുവാവാണെന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂര്‍ വാദിച്ചു. അന്വേഷണം പാതിവഴിയിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

ഇപ്പോള്‍ ജാമ്യം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ ഹര്‍ജിയില്‍ വിധി പറയാന്‍ കേസ് ഈ മാസം അഞ്ചിലേക്ക് മാറ്റി. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഇത്തരം കേസുകളില്‍ ജില്ലാ സെഷന്‍സ് കോടതികളാണ് പലപ്പോഴും ജാമ്യം അനുവദിക്കുന്നത്.

ആളൂരിനോടൊപ്പം നിരവധി ജൂനിയര്‍ അഭിഭാഷകരും കിരണിന്റെ പിതാവും സഹോദരീഭര്‍ത്താവും കോടതിയില്‍ എത്തിയിരുന്നു. ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ വച്ച്‌ അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് നിയമസഹായവുമായി ആളൂര്‍ എത്താറുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version