Connect with us

കേരളം

കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്നത് കൊടിയ വിഷം; ശർക്കര സോഫ്റ്റാകാൻ ചേർക്കുന്നത് ഹൃദ്രോ​ഗത്തിന് കാരണമാകുന്ന രാസവസ്തുക്കൾ!!

അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് അന്യസംസ്ഥാന ശര്‍ക്കരകള്‍ കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും തുണികള്‍ക്ക് നിറം നല്‍കാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയിൽ കലര്‍ത്തുന്നത്. കേട് കൂടാതിരിക്കാനും കൂടുതല്‍ മൃദുവാകാനും ഹൃദ്രോഗത്തിന് വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്.

പച്ചക്കറിയിലും പഴത്തിലും മാത്രമല്ല, ഓണക്കാലത്തെ ശര്‍ക്കരയും അധികവും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ദക്ഷിണന്ത്യയിലെ ഏറ്റവും അധികം കരിമ്പ് കൃഷിയുള്ള സ്ഥലമാണ് മാണ്ഡ്യ. കേരളത്തിലേക്ക് കൂടുതല്‍ ശര്‍ക്കര കയറ്റുമതി ചെയ്യുന്നയിടം. മാണ്ഡ്യയിലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ കാഴ്ച ഞെട്ടിക്കുന്നതാണ്.

കരിമ്പിന്‍ നീര് ശുദ്ധിയാക്കാനായി കാരവും കുമ്മായവും ആദ്യം ചേര്‍ത്തു. കൂടുതല്‍ മൃദുവാകാന്‍ സോഡിയം ഫോര്‍മാള്‍ഡിഹൈഡ് സള്‍ഫോക്സൈലേറ്റ് എന്ന രാസവസ്തു ചാക്കില്‍ കെട്ടി കലക്കി. നല്ല മഞ്ഞ നിറം കിട്ടാന്‍ ഹൈഡ്രോക്സ്, തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റെഡമിന്‍ ബി യും.

യഥാര്‍ത്ഥ ഗുണവും നിറവും ഉള്ളവ വിറ്റുപോവില്ലെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.അധികവും കയറ്റുമതി ചെയ്യുന്നതിനാല്‍ കര്‍ണാടക ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്താറില്ല. കാണാന്‍ കേമം, രുചി അതിലും കേമം. എന്നാല്‍ ഈ കൊവിഡ് കാലത്ത് ശര്‍ക്കരുടെ രൂപത്തിലും രോഗങ്ങള്‍ അതിര്‍ത്തികടക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 mins ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം6 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം7 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം7 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം10 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം11 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം22 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version