Connect with us

കേരളം

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലക്ക് ജാമ്യം 

Published

on

1606815060 1722366084 PRADEEPKUMAR

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

റിമാന്റില്‍ കഴിയുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജാമ്യം നല്‍കിയത്.

കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്.

ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ നടന്ന വാദത്തില്‍ പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

നടിയെ അക്രമിച്ച കേസിലെ സാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഈ കേസിലെ സാക്ഷികള്‍ക്ക് നേരെയും ഭീഷണിയുണ്ടാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസിന്റെ അന്വേഷണം തുടരുകയാണെന്നും ഇതിനിടയില്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നുമാണ് പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ജാമ്യം കിട്ടിയാല്‍ തന്റെ കക്ഷി കാസര്‍കോട് ജില്ലയിലേക്ക് വരില്ലെന്ന് ഉറപ്പുനല്‍കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഒടുവില്‍ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി പ്രദീപിന് ജാമ്യം അനുവദിക്കുകയായിരുന്നു.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണും സ്വിംകാര്‍ഡും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിയാതിരുന്നതും പ്രതിഭാഗത്തിന് അനുകൂല ഘടകമായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം7 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം9 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം10 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം11 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version