ദേശീയം
ഇന്ധനവിലയിൽ പ്രതിഷേധം; നടൻ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ
കേരളത്തിനൊപ്പം തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു നടന്റെ നീക്കം. താരത്തെ കണ്ട് നിയന്ത്രണം വിട്ട ആരാധകർ കൂട്ടം കൂടിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നായി. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
സൂപ്പർതാരം രജനീകാന്തും മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനും ഉൾപ്പെടെയുള്ളവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിലെ സ്റ്റെല്ല മാരിസിലെ പോളിങ് ബൂത്തിലാണ് നടൻ രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. മക്കൾ നീതി മയ്യം മേധാവി കമൽ ഹാസൻ തേനാംപേട്ടിലെ ഹൈസ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെത്തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് കാണുന്നത്.നടൻ അജിത് ഭാര്യ ശാലിനിക്കൊപ്പമാണെത്തിയത്. താരങ്ങളെ വിടാതെ പിന്തുടർന്ന് ക്യാമറക്കണ്ണുകളും പിന്നാലെ ഉണ്ടായിരുന്നു.