ദേശീയം
നടൻ വിജയകാന്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
![image 1](https://citizenkerala.com/wp-content/uploads/2021/05/image-1.jpg)
![image 1](https://citizenkerala.com/wp-content/uploads/2021/05/image-1.jpg)
തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയിരുന്നു. കൂടാതെ മറ്റു ചില രോഗങ്ങൾക്കും അദ്ദേഹം ചികിത്സ തേടുന്നുണ്ട്.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു വിജയകാന്ത്. പ്രിയതാരം ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനകളുമായി എത്തുന്നത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement