കേരളം
ശിൽപ്പത്തിന് നടൻ മുരളിയുടെ ഛായയില്ല, 5.70 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് സർക്കാർ

നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ വെങ്കല പ്രതിമ നിർമിക്കുന്നതില്‍ പിഴവുവരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് സർക്കാർ. മുരളിയുടെ അർദ്ധകായ ശിൽപത്തിനായി അനുവദിച്ച തുക തിരിച്ചടയ്ക്കേണ്ടെന്ന് സർക്കാർ അറിയിച്ചു.
നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമിക്കാൻ ശിൽപ്പി വിൽസൺ പൂക്കായിക്ക് കേരള സംഗീത നാടക അക്കാദമിയാണ് കരാർ നൽകിയത്. ഇതിനായി 5.70 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.
പണി തീർന്നപ്പോൾ വെങ്കല പ്രതിമയ്ക്ക് മുരളിയുടെ സാദൃശ്യമില്ലെന്നായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ കണ്ടെത്തൽ. പിന്നാലെ അനുവദിച്ച പണം തിരിച്ചടയ്ക്കാൻ ശിൽപിക്ക് കത്ത് നൽകി. എന്നാൽ അതിനുള്ള വരുമാന മാർഗ്ഗം തനിക്ക് ഇപ്പോൾ ഇല്ലെന്ന മറുപടിയാണ് ശില്പി നൽകിയത്.