Connect with us

കേരളം

കോട്ടയത്ത് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടോറസ് കയറി യുവതിയ്ക്ക് ദാരുണാന്ത്യം

Published

on

203

കോട്ടയത്ത് ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടോറസ് കയറി യുവതിയ്ക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 9.30ന് കോട്ടയം നാഗന്പടം പാലത്തിലാണ് ദാരുണാന്ത്യമുണ്ടായത്. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ നിഷ (40) ആണ് മരിച്ചത്.

ഭര്‍ത്താവ് പ്രകാശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരത്തിലെ ഒരു ടെക്‌സറ്റൈല്‍സ് ഷോപ് ജീവനക്കാരിയാണ് മരിച്ച നിഷ. ജോലിക്കായി രാവിലെ ഭര്‍ത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറില്‍ കോട്ടയത്തേക്ക് വരുമ്ബോഴാണ് ദാരുണമായ അപകടമുണ്ടായത്.

പാലത്തില്‍ വച്ച്‌ ടോറസിനെ മറികടക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു. ടോറസിനടിയിലേക്കു വീണ നിഷയുടെ തലയിലൂടെയാണ് ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയത്.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും നാഗന്പടം പാലത്തിലേക്കു കയറുന്ന ഇടത്താണ് അപകടം സംഭവിച്ചത്. യുവതിയെ തിരിച്ചറിയാനാകാത്ത വിധം ശരീരം ഛിന്നഭിന്നമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസും ഫയര്‍ ഫോഴ്‌സും അപകട സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ടോറസ് റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം26 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version