Connect with us

കേരളം

സാജന്റെ മരണം: ആന്തൂര്‍ നഗരസഭയ്ക്കും അധ്യക്ഷയ്ക്കും പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published

on

sajan

പ്രവാസി വ്യവസായി സാജന്‍പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് പ്രത്യേക അന്വേഷണ സംഘം അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. തളിപ്പറമ്പ് ആര്‍.ഡി.ഒയ്ക്ക് മുമ്പാകെയാണ് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചത്.

സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കോ നഗരസഭാധ്യക്ഷയും സി.പി.എം നേതാവുമായ പി.കെ ശ്യാമളയ്ക്കോ പങ്കില്ലെന്നും ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കണ്ടെത്തലുണ്ട്. ആന്തൂര്‍ നഗരസഭയില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിനു ലൈസന്‍സ് കിട്ടാത്തതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതി പൂര്‍ണമായും ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും വീഴ്ച കണ്ടെത്തിയതും അതു പരിഹരിക്കാന്‍ നോട്ടിസ് നല്‍കിയതും ഉദ്യോഗസ്ഥ തലത്തിലാണെന്നും നഗരസഭാധ്യക്ഷയെന്ന നിലയില്‍ പി.കെ ശ്യാമള ഇതില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും റിപോര്‍ട്ടിലുണ്ട്.

തന്നെ വന്നു കണ്ട സാജനോട് ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. കെട്ടിട നിര്‍മാണത്തിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട് നഗരസഭയോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയതായി ഒരു പരാതിയും ഇല്ല. ഇതേ നഗരസഭയ്ക്കു കീഴില്‍ കെട്ടിടം നിര്‍മിച്ച പലരുടെയും മൊഴിയില്‍നിന്ന് ഇതു വ്യക്തം. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം വ്യക്തിപരമായ മറ്റു പ്രശ്നങ്ങളും ഇതേത്തുടര്‍ന്നുള്ള മാനസിക സമ്മര്‍ദവും സാജന്‍ അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം7 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version