Connect with us

കേരളം

പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു

Published

on

Screenshot 2023 09 13 151419

പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. സംഭവം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്.താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു.

ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടി കൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും സുഭാഷ് കുമാർ മരിച്ചിരുന്നു.

സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടു പേരെ സംഭവ സമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. രാത്രിയിൽ വീടിനുള്ളില്‍ തർക്കം നടന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version