കേരളം
രണ്ടു വയസുകാരന്‍ പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി; KSRTC ബസിനുമുന്നില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഒന്നുമറിയാതെ ഓടിയ 2വയസുകാരന്‍ എത്തിയത് ദേശീയപാതയ്ക്ക് നടുവില്‍. കുട്ടിക്ക് 2 മീറ്റര്‍ അപ്പുറം ബസ് ബ്രേകിട്ടു നിന്നതിനാല്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്ഷനു സമീപത്തെ സൈകിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം.
സൈകിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
ഈസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് ബസ് ബ്രേകിട്ട് നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈകും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി. നേരിയ വ്യത്യാസത്തിലാണ് അപായമൊന്നും സംഭവികാതെ കുഞ്ഞ് രക്ഷപ്പെട്ടത്.