കേരളം
ഓൺലൈൻ ക്ലാസിനിടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കൊല്ലത്ത് അധ്യാപകനെതിരെ പോക്സോ കേസ്
കുട്ടികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത അധ്യാപകനെതിരെ കേസ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുന്ന പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. അധ്യാപകനെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തു. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് യുപി സ്കൂളിലെ അധ്യാപകനെതിരെയാണു നടപടി.