കേരളം
ട്രെയിനുള്ളിലെ യാത്രക്കാരന്‍ മഴ നനയേണ്ടി വന്ന സംഭവം: ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ യാത്രക്കാരന് അനുകൂല വിധി
ട്രെയിനില്‍ വിന്‍ഡോ ഷട്ടര്‍ അടയാത്തത് മൂലം യാത്രക്കാരന്‍ മഴ നനയേണ്ടി വന്ന സംഭവത്തില്‍ ഒടുവില്‍ യാത്രക്കാരന് അനുകൂല വിധി. ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യന് അനുകൂലവിധി ലഭിച്ചത്. 8,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ട് ആയിരുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റില്‍ പെട്ടുപോയത്. ഷട്ടര്‍ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്ബോള്‍ ശരിയാക്കാമെന്നായിരുന്നു പ്രതികരണം.
ഷട്ടര്‍ ശരിയായില്ലെന്നു മാത്രമല്ല, തിരുവനന്തപുരം വരെ മഴ നനയേണ്ടിയും വന്നു. തിരുവനന്തപുരം സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി. തുടര്‍നടപടികളുണ്ടായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു