Connect with us

കേരളം

കൊച്ചിയില്‍ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം

IMG 20240108 WA0336

യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രുരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെന്‍ ജോയ്‌യും സുഹൃത്ത് ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് മുറിയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പറഞ്ഞു. തുടര്‍ന്ന് ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ രാത്രിയില്‍ തന്നെ യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version