Connect with us

ദേശീയം

നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു; ആദ്യം ഒപ്പുവെച്ചത് കർഷക ധനസഹായ ബില്ലിൽ

Published

on

modi sign.jpg

ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാംതവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം മോദി ആദ്യം ഒപ്പുവെച്ചത് കർഷകർക്ക് ധനസഹായം നൽകുന്ന പി.എം. കിസാൻ നിധി ബില്ലിലാണ്. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓഫിസിലെ ഉദ്യോഗസ്ഥർ മോദിയെ വരവേറ്റു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും. മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും അധികാരമേറ്റു. പുതിയ സർക്കാരിൽ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്.

വിദേശ രാഷ്ട്രത്തലവൻമാർക്ക് പുറമെ, മുകേഷ് അംബാനിയും കുടുംബവും, ഗൗതം അദാനിയും കുടുംബവും, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാൻ, രജനീകാന്ത്, അക്ഷയ് കുമാർ, രവീണ ടണ്ഠൻ, അനുപം ഖേർ, വിക്രാന്ത് മാസ്സി, ഗായകൻ കൈലാഷ് ഖേർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭാര്യാസമേതമാണ് എത്തിയത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ചടങ്ങിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240626 230658.jpg 20240626 230658.jpg
കേരളം1 hour ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

cabinet meet.jpeg cabinet meet.jpeg
കേരളം2 hours ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20240626 204600.jpg 20240626 204600.jpg
കേരളം3 hours ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

rain wayanad .jpeg rain wayanad .jpeg
കേരളം4 hours ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

kinfra accident.jpg kinfra accident.jpg
കേരളം6 hours ago

തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി

20240626 114341.jpg 20240626 114341.jpg
കേരളം12 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

alikhan.jpg alikhan.jpg
കേരളം14 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

20240626 093223.jpg 20240626 093223.jpg
കേരളം14 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം16 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം1 day ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

വിനോദം

പ്രവാസി വാർത്തകൾ