Connect with us

Uncategorized

ഇന്ത്യയ്ക്ക് അഭിമാന നേട്ടം; ലോകത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയില്‍ ബോംബെ, ഡല്‍ഹി ഐഐടികളും

Published

on

img 4455.jpg

ലോകത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബോംബെ ഐഐടിയും ഡല്‍ഹി ഐഐടിയുമാണ് ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി പട്ടികയില്‍ ഇടംപിടിച്ചത്. 13-ാം തവണയും അമേരിക്കയിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ക്യൂഎസ് ലോക സര്‍വകലാശാല റാങ്കിങ് വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഐഐടി ബോംബെ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 149-ാം റാങ്കിലായിരുന്നു ഐഐടി ബോംബെ. ഇത്തവണ 31 സര്‍വകലാശാലകളെ മറികടന്ന് 118-ാം സ്ഥാനത്ത് എത്തി. നേരത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയുടെ പുറത്തായിരുന്നു ഐഐടി ഡല്‍ഹി. ഇത്തവണ 47 സര്‍വകലാശാലകളെ മറികടന്ന് 150-ാം സ്ഥാനത്ത് എത്തിയാണ് ഐഐടി ഡല്‍ഹി നില മെച്ചപ്പെടുത്തിയത്. ലണ്ടൻ ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ അനലിസ്റ്റായ ക്യൂഎസ് ( Quacquarelli Symonds) ആണ് റാങ്കിംഗ് പ്രസിദ്ധീകരിച്ചത്.

ബിരുദപഠനം കഴിഞ്ഞ് ജോലി നേടിയ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ 44-ാം റാങ്ക് നേടി ഡല്‍ഹി സര്‍വകലാശാലയും അഭിമാനമായി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ നേടിയ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ഏഷ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ജപ്പാനും ചൈനയുമാണ് മുന്നില്‍.

മികച്ച 400 സര്‍വകലാശാലകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ കൂടി ഇടംനേടി. ഡല്‍ഹി സര്‍വകലാശാലയും (328-ാം റാങ്ക്) അണ്ണാ സര്‍വകലാശാലയുമാണ്(383-ാം റാങ്ക്) അഭിമാന നേട്ടം കൈവരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ