ക്രൈം
ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. കൊച്ചി ഗോതുരത്ത് സ്വദേശി ലിസ മരിയക്ക് ആണ് വെടിയേറ്റത്. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയേറ്റത്.
ലിസ മരിയയും അച്ഛനും അമ്മയും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിച്ചുവരികയാണ്. ലണ്ടനിലെ തന്നെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴാണ് പത്തുവയസുകാരിക്ക് അജ്ഞാതന്റെ വെടിയേറ്റത്. ഈ കൂട്ടിക്ക് മറ്റ് മൂന്നുകുട്ടികള്‍ക്കും വെടിയേറ്റിട്ടുണ്ട്.
വെടിയുതിര്‍ത്ത ആളെ കണ്ടെത്താന്‍ ആയിട്ടില്ല. ഗുരുതരപരിക്കുകളോടെ പെണ്‍കുട്ടിയെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സര്‍ജറി കഴിഞ്ഞ് പെണ്‍കുട്ടി വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്. സംഭവത്തില്‍ ലണ്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.