ക്രൈം
തിരുവനന്തപുരത്ത് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്
തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.
വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി.
കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്‌കൂട്ടറില്‍നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.