പ്രവാസി വാർത്തകൾ
പെരുന്നാൾ അവധി 10 ദിവസം നീളും; ബാങ്കുകളുടെ റമദാൻ സമയക്രമം പ്രഖ്യാപിച്ച് സൗദി
സൗദി അറേബ്യയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് നിശ്ചയിച്ചത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളുടെയും പേയ്‌മെൻറ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണ്.