പ്രവാസി വാർത്തകൾ
ശക്തമായ മഴ മുന്നറിയിപ്പുമായി യുഎഇയും ഒമാനും; സ്‌കൂളുകള്‍ക്ക് അവധി – സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇളവ്
ശക്തമായ മഴ മുന്നറിയിപ്പുമായി യുഎഇയും ഒമാനും. രണ്ട് ജിസിസി രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ മഴ പെയ്‌തേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചു. യുഎഇയില്‍ ജോലികളില്‍ ഇളവ് നല്‍കാനും നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ജോലിക്ക് ഹാജരാകുന്നതില്‍ ഇളവ് നല്‍കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് യുഎഇ ഭരണകൂടം നിര്‍ദേശം നല്‍കി. രാജ്യത്തുനടീളം മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് പുറമെ കാറ്റിടക്കുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
പുറംജോലിക്ക് തൊഴിലാളികളെ ചുമതലപ്പെടുത്തുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മണല്‍ക്കാറ്റിനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ച വരെ ഓറഞ്ച് അലേര്‍ട്ടാണുള്ളത്.