കേരളം
വിസിമാർക്ക് ആശ്വാസം; ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നല്കാന് കൂടുതല്‍ സമയം നല്കി കോടതി
പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ നോട്ടീസിന് മറുപടി നൽകാൻ സര്‍വകലാശാല വിസിമാർക്ക് ഹൈക്കോടതി കൂടുതൽ സമയം നൽകി.
ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങൾ ചാൻസലാറയ ഗവർണർ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 6 ആഴ്ചക്കുള്ളിൽ ഗവർണർ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. ഹർജിക്കാരെ കേൾക്കാൻ ചാൻസലർ കൃത്യമായ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.