ദേശീയം
കര്‍ഷക മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍; കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകഷകരുടെ മാര്‍ച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ എത്തി.
അതേസമയം കര്‍ഷകമാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പൊലീസും അറിയിച്ചു.
കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ എന്ത് പ്രതിരോധമുണ്ടായാലും മാര്‍ച്ച് തുടരുമെന്നാണ് കര്‍ഷകരുടെ പ്രതികരണം.
ഡല്‍ഹിയിലേക്കുള്ള വഴികള്‍ പൊലീസ് കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കര്‍ഷകര്‍ പാനിപ്പത്തിലായിരുന്നു തമ്പടിച്ചത്.
കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചു.
ഇതിനൊക്കെ പുറമെയാണ് സായുധരായ ബി.എസ്. എഫിനെയും സി.ആര്‍.പി.എഫിനെയും വിന്യസിച്ചിരിക്കുന്നത്.