കേരളം
ഡോ. സക്കീന എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. കെ സക്കീന ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍, മലപ്പുറം, വയനാട് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ മെയ് 31 മുതല്‍ ഡിഎംഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍, ആരോഗ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കേണ്ട ഡിഎംഒ പോസ്റ്റില്‍ ആളില്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.