കേരളം
പനി കേസുകള്‍ കൂടുന്നതിനിടെ സിക വൈറസ് സാന്നിധ്യം; നിരീക്ഷണം ശക്തമാക്കി ബംഗലൂരു
കേരളം അടക്കം പല സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ഇപ്പോള്‍ ബംഗലൂരുവില്‍ സിക വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ബംഗലൂ രുവില്‍ പനി കേസുകളെല്ലാം സൂക്ഷ്മതയോടെ പരിശോധിക്കാനുള്ള പുറപ്പാടിലാണ് അധികൃതര്‍.
സിക വൈറസിനെ കുറിച്ച് ഏവരും കേട്ടിരിക്കും വര്‍ഷങ്ങളായി സംസ്ഥാനത്ത് അടക്ക് രാജ്യത്ത് പലയിടങ്ങളിലും സിക വൈറസ് ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷവും കേരളത്തില്‍ സിക വൈറസ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊതുകുകടിയിലൂടെയാണ് സിക വൈറസ് മനുഷ്യരിലെത്തുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇതി പകരുകയില്ല. അതേസമയം സിക വൈറസ് നമുക്ക് ആശങ്കപ്പെടേണ്ട തരത്തില്‍ അപകടകാരിയാണോ എന്ന സംശയം പലരിലുമുണ്ടാകാം. പ്രത്യേകിച്ച് പനി കേസുകള്‍ കൂടുതലായി വരുന്ന് സാഹചര്യത്തില്‍.