ദേശീയം
‘നമോ ഭാരത്’ ഓടിത്തുടങ്ങി; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു.
ട്രെയിനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി മോദി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്‌സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പ് ‘നമോ ഭാരത്’ എന്നാക്കി മാറ്റുകയായിരുന്നു.
ഓരോ സീറ്റിലും ഓവര്‍ഹെഡ് സ്‌റ്റോറേജ്, വൈഫൈ, ചാര്‍ജിംഗ് ഓപ്ഷനുകള്‍, ഭംഗിയുള്ള സീറ്റുകള്‍ എന്നിവ നമോ ഭാരത് യാത്രക്കാരെ ആകര്‍ഷിക്കുന്നു. സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ തുറക്കാനുള്ള സംവിധാനം, ട്രെയിന്‍ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താനുള്ള ബട്ടണ്‍ എന്നിവ ഈ ട്രെയിനിന്റെ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 30,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഗാസിയാബാദ്, മുറാദ്‌നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ മീററ്റിലേക്ക് ഒരു മണിക്കൂറിനുള്ളിലുള്ള യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.