Uncategorized
നിസർഗ ചുഴലിക്കാറ്റിൽ വീട് തകർന്നവർക്ക് പുതുക്കിപ്പണിയാൻ സഹായം നൽകി പൃഥ്വി ഷാ
നിസർഗ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. മഹാരാഷ്ട്രയിലെ ധോക്കവാഡെ ഗ്രാമത്തിൽ തകർന്ന വീടുകൾ പുതുക്കിപ്പണിത് നൽകുകയാണ് താരം. മറ്റ് ഗ്രാമവാസികളെയും താരം സാമ്പത്തികമായി സഹായിക്കുന്നു. ഗ്രാമത്തിൽ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചിരുന്നു. ഇത് നേരിൽ കണ്ടതോടെയാണ് താരം സഹായവുമായി എത്തിയത്.
രാജ്യത്ത് കൊവിഡ് ഏറ്റവുമധികം നാശം വിതച്ച ഒരു സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഈ സമയത്താണ് നിസർഗ ചുഴലിക്കാറ്റ് എത്തുന്നത്.ഇതോടെ ധോവക്കാഡെയിലെ സ്ഥിതിഗതികൾ സങ്കീർണമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകൻ സഞ്ജയ് പോട്നിസിനും മകൻ യഷിനുമൊപ്പം ആലിബാഗിലുള്ള ഫാം ഹൗസിൽ കഴിഞ്ഞിരുന്ന പൃഥ്വി ഗ്രാമവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടു. തുടർന്നാണ് താരം സഹായഹസ്തവുമായി എത്തിയത്.
2017 അണ്ടർ-19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയെ നയിച്ചത് പൃഥ്വി ഷാ ആയിരുന്നു. 2016-17 സീസണിൽ മുംബൈക്കായി രഞ്ജി കളിച്ച് തുടങ്ങിയ താരം അടുത്ത വർഷം ഇന്ത്യൻ കുപ്പായത്തിലും എത്തി. 3 വീതം ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ച താരം യഥാക്രമം 346, 84 എന്നിങ്ങനെയാണ് റൺസ് സ്കോർ ചെയ്തത്.