കേരളം
പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement