കേരളം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. വ്യാഴാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കു തട്ടിപ്പുകേസില്‍ നേരത്തെ രണ്ടു തവണ എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബാങ്ക് ബാലന്‍,് നിക്ഷേപങ്ങള്‍, ഭൂമിയും മറ്റു ആസ്തികളും എത്ര, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആര്‍ജ്ജിച്ച സ്വത്തു വിവരങ്ങള്‍ തുടങ്ങിയവയുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
എംകെ കണ്ണനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതായി വിവരമില്ല. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ് എംകെ കണ്ണന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഇഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു.