കേരളം
ഓപ്പറേഷൻ മൂൺലൈറ്റ്; ബെവ്കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി
സംസ്ഥാനത്തെ പല ബെവ്കോ ഔട്ട് ലെറ്റുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവ് കണ്ടെത്തി. വിജിലന്‍സ് 78 ഷോപ്പുകളില്‍ ഓപ്പറേഷന് മൂണ്‍ലൈറ്റ് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പല ഷോപ്പുകളിലും വില്‍പ്പന നടത്തിയ പണവും ഷോപ്പിലുഉള പണവും തമ്മില്‍ പൊരുത്തകേട് കണ്ടെത്തി. പത്തനംതിട്ട, റാന്നി, ഇലവുംതിട്ട എന്നിവടങ്ങളില്‍ കണ്ടെത്തിയത് വലിയ വ്യത്യാസമാണ്. പുനലൂരില്‍ ഒരു ഷോപ്പില്‍ പൈപ്പിനുള്ളില്‍ പണം സൂക്ഷിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരില്‍ 3000 രൂപ കൂടുതലാണ് കണ്ടെത്തിയത്.
മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്യോഗസ്ഥര്‍ ഈടാക്കുന്നു, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു, ഇതിന് പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന് ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നു, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വില വിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ല.