ദേശീയം
കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1; നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം
കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1.നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം.ദീർഘ വൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഭ്രമണപഥ മാറ്റം പൂർത്തിയായത്. ഒരു തവണ കൂടി ഓർബിറ്റ് ഉയർത്തിയ ശേഷം ഭൂമിയുടെ ഭ്രമണപഥം വിട്ട് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റിലേക്ക് നീങ്ങും. അടുത്ത ഘട്ടം ട്രാൻസ് – ലെഗ്രാഞ്ചിൽ പോയിന്റ് 1 ഇന്റർസെഷൻ സെപ്റ്റംബർ 19 നടക്കും. ഇതോടെയാകും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ആദിത്യ L1 പുറത്ത് കടക്കുക
ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുക. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എല്‍-1ന് സമീപമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ എല്‍-1 സന്നിവേശിപ്പിക്കും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കും.
നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിനാണ് വിക്ഷേപിച്ചത്. ഇതിന് ശേഷം മൂന്ന് ഘട്ടം ഭ്രമണപഥം ഉയർത്തലുകൾ നടന്നു. അവസാനമായി സെപ്റ്റംബർ 10-നാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്.