ദേശീയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷത്തിലേക്ക്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,684 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതോടെ 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തിനിടെ 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. നിലവില്‍ 4,80,719 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണവും മരണസംഖ്യയും വീണ്ടും കുതിക്കുകയാണ്. ഡല്‍ഹിയില്‍ 7802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
91 മരണമാണ് ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8% ആണ്. വ്യാഴാഴ്ച മാത്രം 104 മരണങ്ങളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്.