ദേശീയം
രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റര്‍ ഇന്ത്യക്ക് സമ്മാനിച്ച് ജി 20 ഉച്ചകോടി
രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റര്‍ ഇന്ത്യക്ക് സമ്മാനിച്ച് ജി 20 ഉച്ചകോടി. പരമ്പരാഗതവും അധുനിക വാസ്തു വിദ്യാശൈലികളും പിന്തുടര്ന്നാണ് ഭാരത് മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. ദില്ലിയുടെ മധ്യത്തിലുള്ള ഭാരത് മണ്ഡപത്തിന് 2700 കോടി രൂപയാണ് ചെലവായിട്ടുള്ളത്. 7000 സീറ്റുകളാണ് മണ്ഡപത്തിന് ഉള്‍ക്കൊള്ളാനാവുക. ഗുജറാത്ത് ഗാന്ധി നഗറിലെ മഹാത്മാ ഗാന്ധി കണ്വെന്ഷന് സെന്ററിന്റെ പാതിയോളമാണ് ഇത്. എന്നാല്‍ എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളുമാണ് ഭാരത് മണ്ഡപത്തിലുള്ളത്.
123 ഏക്കറിലാണ് മണ്ഡപം സ്ഥിതി ചെയ്യുന്നത്. 5500 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൌകര്യവും ഇവിടുണ്ട്. ഇന്ത്യയെ ബിസിനസ് ഡെസ്റ്റിനേഷനാക്കാന്‍ ഭാരത് മണ്ഡപം സഹായിക്കുമെന്നാണ് നിരീക്ഷണം. മീറ്റിംഗുകള്‍ നടത്താനുള്ള നിരവധി ഹാളുകള്‍, ലോഞ്ചുകള്‍, ഓഡിറ്റോറിയം, ആംഫിതിയറ്റര്‍ അടക്കമുള്ള സംവിധാനമാണ് ഇവിടുള്ളത്. ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പറ ഹാളിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ ഭാരത് മണ്ഡപത്തിന് ഉള്‍ക്കൊള്ളാനാവും. ശംഖിന്റെ ആകൃതിയിലാണ് ഭാരത മണ്ഡപം നിര്‍മ്മിതമായിട്ടുള്ളത്.
സോളാര്‍ എനര്‍ജി, പൂജ്യം മുതൽ ഐഎസ്ആർഒ, പഞ്ച മഹാഭൂത എന്നിവയുൾപ്പെടെ ഇന്ത്യയുടെ പരമ്പരാഗത കലയുടെയും സംസ്കാരത്തിന്റെയും നിരവധി ഘടകങ്ങൾ മണ്ഡപത്തിന്റെ ചുവരുകളിലും മുഖങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ തുടങ്ങി അഭിമാനകരമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനാണ് ഭാരത് മണ്ഡപത്തിന്റെ രൂപകൽപ്പന.
ഒന്നിലധികം മീറ്റിംഗ് റൂമുകൾ, പുൽത്തകിടികൾ, ഓഡിറ്റോറിയങ്ങൾ, ഒരു ആംഫി തിയേറ്റർ, ഒരു ബിസിനസ്സ് സെന്റർ എന്നിവയും മണ്ഡപത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്,