ദേശീയം
സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി
എസ്പിജി ജവാന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ മോദി തന്റെ ഒപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി വീണ്ടും ചടങ്ങില്‍ അഭിനന്ദിച്ചു. ലോകം മുഴുവന്‍ അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്ന് മോദി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ ചന്ദ്രയാന്‍ വിജയത്തില്‍ നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ വിജയത്തിനായി എല്ലാവരും പങ്കുചേരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജി 20 ഉച്ച കോടിയുടെ ഭാഗമായി ഡല്‍ഹി നിവാസികള്‍ക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. നിരവധി അതിഥികളെത്തുന്നുണ്ട്. ട്രാഫിക് നിയമങ്ങളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകും. നിരവധി അസൗകര്യങ്ങള്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ 15 വരെയുണ്ടാകുമെന്നും ഇതിന് മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നതായും മോദി പറഞ്ഞു.