കേരളം
ചിൽഡ്രൻസ് ഹോമിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
എറണാകുളം വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടിയെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement