കേരളം
”അഭിമാനയായി മലപ്പുറത്തെ ഹരിത കർമസേന”, ബമ്പറടിച്ച ചേച്ചിമാരുടെ കഥ പങ്കുവച്ച് ബിബിസി
കേരളത്തിലെ മൺസൂൺ ബമ്പര്‍ വിജയികളായ ഹരിതകർമ സേന അംഗങ്ങളുടെ വാര്‍ത്ത പങ്കുവച്ച് അന്ത്രാഷ്ട്ര മാധ്യമമായ ബിബിസി. ഇന്ത്യൻ വനിതാ ശുചീകരണ തൊഴിലാളികൾക്ക് ജാക്ക്പോട്ട് എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഇത്തവണ മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത്
25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര് ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് എടുത്തതെന്ന് മണ്‍സൂണ്‍ ബമ്പർ അടിച്ച അംഗങ്ങളില്‍ ഒരാളായ ചെറുമണ്ണില്‍ ബേബി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും തുക കിട്ടിയാല്‍ തുല്യമായി വീതിക്കാമെന്ന് എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു.
പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ കോടീശ്വരിമാർ ആയതിന്റെ സന്തോഷത്തിലാണ് ഇവർ. ഭാഗ്യദേവത തുണച്ചെങ്കിലും തങ്ങളുടെ ജോലി വേണ്ടെന്ന് വയ്ക്കില്ലെന്നും ഇവര്‍ പറയുന്നു. മകളുടെ ശസ്ത്രക്രിയ, മക്കളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങി ഒരുപാട് ആവശ്യങ്ങളും ഇവര്‍ക്കുണ്ട്.
‘സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി. ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. കൂട്ടത്തിലെ രാധയാണ് ടിക്കറ്റെടുത്തത്. നാലാമത്തെ തവണയാണ് ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. അതിൽ ഒരു തവണ 1000 രൂപ കിട്ടിയിരുന്നു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം ‘വീട് നന്നാക്കണം’ എന്നായിരുന്നു. പിന്നെ കടമുണ്ട് അതും വീട്ടണം. ഒരു പരാതിയും കൂടിയുണ്ട് ഇവർക്ക് പറയാൻ.