Uncategorized
കണ്ണുകളുടെ പിങ്ക് നിറം കൊവിഡ് ലക്ഷണമെന്ന് ഗവേഷണം
കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകർ. കനേഡിയൻ ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ വന്ന പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. കണ്ണുകളിലെ പിങ്ക് നിറത്തെയും പനി, ചുമ, ശ്വാസതടസം എന്നീ പ്രഥമിക ലക്ഷണങ്ങളുടെ ഗണത്തിൽ എടുക്കാമെന്ന് പഠനത്തിൽ പറയുന്നു.
കാനഡയിൽ മാർച്ചിൽ ചെങ്കണ്ണുമായി എത്തിയ യുവതിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. അതിനാൽ ചെങ്കണ്ണ് പ്രഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. ശ്വാസകോശത്തിനെയാണ് കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനേക്കാൾ എന്നാൽ പ്രാഥമിക ഘട്ടത്തിൽ കണ്ണിലാണ് ലക്ഷണം കൂടുതൽ കാണപ്പെടുകയെന്ന് ആൽബെർട്ട സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ കാർലോസ് സൊളാർട്ടി പറയുന്നു. കൂടാതെ 15 ശതമാനം കൊവിഡ് കേസുകളിൽ രണ്ടാമത് വരുന്ന രോഗലക്ഷണം ചെങ്കണ്ണാണെന്നും അദ്ദേഹം പറയുന്നു. നേത്രരോഗ ആശുപത്രി അധികൃതർ ജാഗ്രത പാലിക്കണമെന്നും പഠനത്തിലുണ്ട്.