ദേശീയം
76,000 കോടി രൂപ ചിലവാക്കി; 2030 ഓടെ സെമി കണ്ടക്ടർ ഹബ്ബാകാൻ തയ്യാറെടുത്ത് ഇന്ത്യ
സെമി കണ്ടക്‌റ്റേഴ്സ് എന്ന് പറയുന്നത് മിക്ക ആധുനിക സാങ്കേതികവിദ്യകൾക്കുമുള്ള ഒരു മെറ്റീരിയൽ ആണ്. ആധുനിക ഇലൿട്രോണിക്സിന്റെ ബ്രെയിൻ എന്നും സെമി കണ്ടക്‌റ്റേഴ്സിനെ വിളിക്കാറുണ്ട്. ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടാക്കാൻ ആണ് സെമി കണ്ടക്‌റ്റേഴ്സ് ഉപയിഗിക്കുന്നത്. സാങ്കേതികമായി അപ്ഡേറ്റ്
ആയി ഇരിക്കാൻ അതെല്ലാം അത്യാവശ്യവുമാണ്. ഇതുവരെയും നമ്മൾ ഇന്ത്യക്കാർ മറ്റു രാജ്യങ്ങളെ ആണ് ഈ സെമി കണ്ടക്‌റ്റേഴ്സിനായി ആശ്രയിച്ചിരുന്നത്. പ്രത്യേകിച്ച് ചൈന. അതിൽ നിന്നൊന്ന് പുറത്തു കടക്കണമെന്ന് ഇന്ത്യ കുറച്ച നാളുകളായി ആലോചിക്കുന്നതാണ്. ചൈനയെ തകർക്കാൻ ഒരു വജ്രായുധം കിട്ടിയാൽ അത് ഇന്ത്യ വിട്ട് കളയുകയും ഇല്ല. ഇപ്പോൾ ഇതാ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നതനുസരിച്ച് നമ്മുടെ ഇന്ത്യ സെമി കണ്ടക്‌റ്റേഴ്സ് ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന ഹബ് ആയി മാറാൻ പോവുകയാണ്.
ഒരു രാജ്യത്തെയും ആശ്രയിക്കാതെ സ്വന്തമായി സെമികണ്ടക്‌റ്റേഴ്സ് ഉത്പാദിപ്പിച്ച്, നമുക് ഇതുവരെയും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്യുക എന്നതാണ് ഉദ്ദേശം. മൈക്രോ ചിപ്പുകളുടെ നിർമാണത്തിന് ആണ് പ്രാധാന്യം കൊടുക്കാൻ പോകുന്നത്. അതിനായുള്ള വഴികളും നേരത്തെ തെളിഞ്ഞ വന്നതാണ്. ജമ്മു കാശ്മീരിൽ ഇന്ത്യയുടെ ജിയോളജിക്കൽ സർവേ 59 ലക്ഷം ടൺ ലിഥിയം കണ്ടെത്തിയതാണ് അതിൽ ആദ്യത്തേത്. ലിഥിയതിന്റെ ഇത്രയും വലിയൊരു ശേഖരം ഇന്ത്യയിൽ കണ്ടെത്തിയത് മറ്റു ലോക രാജ്യങ്ങൾക്കും അത്ഭുദമായൊരു കാര്യമായിരുന്നു. അന്നേ പറയുന്നതാണ് ഇനി ഇന്ത്യയിൽ സെമി കണ്ടക്‌റ്റേഴ്സ് ഉത്പാദന കാലമാണെന്ന് എന്ന് . പറഞ്ഞു തീരും മുൻപേ അടുത്ത ലിഥിയം നിക്ഷേപം അങ്ങ് രാജസ്ഥാനിൽ കണ്ടത്തി. അതൊരു ഡബിൾ ലോട്ടറി, ഇതൊന്നും കൂടാതെ ആന്ധ്രാ പ്രദേശിൽ അപൂർവ മൂലകങ്ങളും കണ്ടത്തി. ഇത്രയും തന്നെ ധാരാളം മായിരുന്നു, .ചൈന എന്ന വമ്പൻ ശക്തിക്കെതിരെ ഇന്ത്യക്ക് ചെക് മേറ്റ് എന്ന് പറയാൻ.
അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നിൽക്കുക എന്ന് ഉറപ്പിച്ച് ഇനിയുള്ള അടുത്ത 10 വർഷത്തിനുള്ളിൽ ലിഥിയം അടക്കം ഉപയോഗിക്കുന്ന സെമി കണ്ടക്‌റ്റേഴ്സിന്റെ ഒരു ആഗോള ഹബ് ആവുക എന്നതാണ് രാജ്യത്തിൻറെ ലക്ഷ്യം. ഇന്ത്യയിൽ നിർമ്മാണ അടിസ്ഥാനം സ്ഥാപിക്കുന്നതിനായി ഇന്ത്യൻ സർക്കാർ 10 ബില്യൺ ഡോളർ അതായത് 76 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.
സെമി കണ്ടക്‌റ്റേഴ്സിന്റെ നിർമ്മാണം, പാക്കേജിങ് ഇതിന്റെ എല്ലാം ശേഷിക്ക് ആവശ്യമായ തുക പ്രധാനമത്രി നരേന്ദ്ര മോദി അനുവദിച്ചിട്ടുമുണ്ട്. ഇലക്ട്രിക്ക് വാഹങ്ങൾക്ക് ഡിമാൻഡ് കോഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, സെമി കണ്ടക്‌റ്റേഴ്സിന്റെ നിർമ്മാണവും കൂടും. 90 ബില്യൺ ഡോളർ ഇൻവെസ്റ്റ് ചെയ്ത് ടാറ്റ ഗ്രൂപ്പ് അതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി 17 മാസത്തിനുള്ളിൽ 106 ഇന്ത്യൻ സർവ്വകലാശാലകൾ സെമി കണ്ടക്‌റ്റേഴ്‌സിനെ കുറിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കാൻ തുടങ്ങും, കൂടുതൽ വിദ്യാർത്ഥികളെ വാർത്തെടുക്കുക, സെമി കണ്ടക്‌റ്റേഴ്‌സിന്റെ നിർമ്മാണ തൊഴിലാളികളെ ഉണ്ടാക്കി എടുക്കുക ഇതെല്ലാമാണ് മുന്നിൽ കാണുന്നത്.
ഇതിനോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഒരു മൈക്രോ ചിപ്പ് രൂപകൽപന ചെയ്യുക, അതിന്റെ നിർമ്മാണം, മറ്റു കാര്യങ്ങൾ എന്നിവ എല്ലാം ഒരുമിച്ച് ചെയ്തുകൊണ്ടിരിക്കുന്നത്, തായ്‌വാൻ ,അമേരിക്ക, ജപ്പാൻ പോലുള്ള രാജ്യങ്ങൾ ആണ്. ഈ നിരയിലേക്ക് എത്തുക എന്നുള്ളതാണ് ഇനിയുള്ള ഇന്ത്യയുടെ കടമ്പ. കാരണം സാമ്പത്തികമായി വലിയ രീതിയിൽ ഒരു വളർച്ച ഉണ്ടാകാൻ സാധ്യത ഉള്ളത് ഈ ചിപ്പ് നിർമ്മാണ മേഖലയിലാണ്. പക്ഷെ മറ്റു രാജ്യങ്ങൾക്കെല്ലാം നടന്നതുപോലെ അത്ര പെട്ടെന്ന് നടക്കുന്നതാണോ ഇന്ത്യക്ക് ഈ ചിപ്പ് നിർമ്മാണം എന്നതിൽ സംശയം ഉണ്ടായിരുന്നു. 2021 ൽ ഇന്ത്യ ഒരു തവണ അതിനായുള്ള ശ്രമം നടത്തിയെങ്കിലും പിന്മാറേണ്ടി വന്നു. പക്ഷെ 2021 ലെ ആ പഴയ ഇന്ത്യയല്ല ഇപ്പോൾ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യക്ക് മൈക്രോചിപ്പ് നിർമ്മാണം അത്ര പ്രയാസമല്ല.
കുറച്ചു ഘടകങ്ങൾ ആണ് പ്രധാനമായും ചിപ്പ് നിർമ്മാണത്തിനായി ഇന്ത്യ നോക്കേണ്ടത്. ആവശ്യത്തിന് തോഴിലാളികൾ, ചിപ്പ് നിർമ്മിച്ചാൽ അത് കയറ്റുമതി ചെയ്യുന്നതിലുപരി നമ്മുടെ രാജ്യത്തു തന്നെ പ്രയോജനപ്പെടുത്തുക, കൂടാതെ അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ – മറ്റു ലോക രാജ്യങ്ങൾ നമ്മുടെ കൂടെ ചേർന്ന് നിൽക്കുക എന്നതും ഒരു ഘടകമാണ്. ചൈനയുമായുള്ള ഒരു മത്സരം ആയതുകൊണ്ട് തന്നെ അമേരിക്ക ഇന്ത്യക്ക് പച്ച കോടി കാണിച്ചിട്ടുണ്ട്. തായ്‌വാന്റെ foxcon ,vedanta എന്നീ കമ്പനികൾ ഗുജറാത്തിൽ ചിപ്പ് നിർമ്മാണം പ്ലാന്റിനായുള്ള ഡീൽ നേരത്തെ നടത്തിയിട്ടുമുണ്ട്. ഇനി എന്തായാലും ലിഥിയം അടക്കമുള്ള മൂലകങ്ങൾ ലഭിച്ച ഈ ഒരു അവസരത്തിൽ അധികം പ്രയാസമില്ലാതെ തന്നെ ഇ കാര്യങ്ങൾ നടക്കുമെന്നാണ് കേന്ദ്രം പറയുന്നത്. നമ്മുടെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വലിയ പ്രതീക്ഷയിൽ ആണ്, 2030 ഓടെ കാര്യങ്ങൾ ഭംഗിയായി നടക്കുമെന്ന് നമുക്കും പ്രതീക്ഷിക്കാം.