Uncategorized
ഇനി ടിക്ക്-ടോക്ക് വേണ്ടേ വേണ്ട.. ചൈനീസ് ആപ്പുകള്‍ ‘ഗോ ബാക്ക്’
ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയോ, ഉപയോഗിക്കരുതെന്ന് ജനങ്ങളെ നിര്‍ദേശിക്കുകയോ ചെയ്യണമെന്ന് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്നും വലിയ അളവിലുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടയാളുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം, ടിക് ടോക്ക്, യുസി ബ്രൗസര്‍, ക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വലിയ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റിന്റെ പിന്തുണയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണ്. ഓരോ ആപ്ലിക്കേഷനും ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളമുണ്ടെന്ന് വിലയിരുത്തും.
ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദേശം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിലില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുമ്ബും സുരക്ഷഭീഷണി ഉന്നയിച്ച് പല വിദേശ ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടികള്‍ വേണമെന്ന ആഹ്വാനം ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്കെതിരെ. ചൈനീസ് കമ്ബനികള്‍ അവിടുത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമാണെന്ന കാരണമാണ് ലോകരാജ്യങ്ങള്‍ ഉന്നയിക്കുന്നത്. രഹസ്യ നിരീക്ഷണം, വിവരച്ചോര്‍ച്ച സൈബര്‍ ആക്രമണം എന്നിവയുണ്ടായേക്കുമെന്ന ആശങ്കയും ചൈനീസ് കമ്ബനികള്‍ക്കെതിരെ നിലനില്‍ക്കുന്നു.