ദേശീയം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു : 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് രോഗബാധ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 46,254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 514 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,23,611 ആയി.
24 മണിക്കൂറിനുള്ളില്‍ 53,357 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. 5,33,787 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
92.09 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളം, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. ദില്ലിയില്‍ ഇന്നലെ 6,725 പേര്‍ രോഗബാധിതരായി.
മഹാരാഷ്ട്ര 4909, പശ്ചിമബംഗാള്‍ 3,981, ആന്ധ്രാപ്രദേശ് 2,849 കര്‍ണാടക 2,756, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം.