Connect with us

കേരളം

മധ്യവേനൽ അവധി ഇനി ഏപ്രിൽ 6 മുതൽ, സ്കൂളുകളിൽ 210 പ്രവർത്തി ദിവസം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Published

on

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കുറി 210 പ്രവർത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇനി മുതൽ മധ്യവേനൽ അവധി ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.

8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും നിർഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി നമ്മൾ മാറി. ഇന്ത്യയിൽ പ്രഥമ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം കേരളമാണ്. ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോർട്ടൽ സജ്ജമാക്കി. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അതിനുസരിച്ചുള്ള പ്രവർത്തന പദ്ധതികളും തയ്യാറാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുഗുണമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ നടപ്പാക്കുന്നുണ്ട്.

കോവിഡ് കാലത്ത് കുട്ടികളെയെല്ലാം ചേർത്തു പിടിക്കാൻ വേണ്ടി ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി.

അധ്യാപകരെ സജ്ജമാക്കാൻ മുഴുവൻ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകുകയുണ്ടായി. സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായം തേടുന്നതിനായി വിപുലമായ സംവാദങ്ങൾ നടത്തി. ജനാധിപത്യ ക്രമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുക എന്ന വിശാലമായ ലക്ഷ്യം ഇതിലൂടെ നടപ്പാക്കി. കുട്ടികളുടെ അഭിപ്രായങ്ങളും തേടുകയുണ്ടായി. പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയിൽ കുട്ടികളുടെ അഭിപ്രായം തേടുന്ന ആദ്യ അനുഭവമാണ് ഇത്. അക്കാദമികമായി വരുന്ന പരിവർത്തനങ്ങൾ സ്ഥായിയായി നിലനിൽക്കണമെങ്കിൽ സംവിധാനപരമായ മാറ്റങ്ങളും അനിവാര്യമാണ്. അതിന്റെ ഭാഗമായി ഈ രംഗത്ത് മാറ്റങ്ങൾ നിർദ്ദേശിക്കാൻ പ്രൊഫ. എം. എ. ഖാദറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഒന്നാംഭാഗത്തിൽ നിർദ്ദേശിച്ച പ്രകാരം ഘടനാ മാറ്റം അംഗീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡയറക്ടറേറ്റുകളെ ഏകോപിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കി മാറ്റി. എല്ലാ തലങ്ങളിലെയും ഏകോപനം ഉടൻ തന്നെ നടപ്പാക്കുന്നതാണ്. ഗുണമേന്മാ വിദ്യാഭ്യാസത്തിൽ ഏറെ ദൂരെ ഇനിയും മുന്നേറാനുണ്ട്. കുട്ടികൾ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ നേടിയെന്ന് ഉറപ്പാക്കാൻ കഴിയണം. അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മത്സര ലോകത്തിലാണ് കുട്ടികൾ അതിജീവിക്കേണ്ടത്. അതിനുള്ള അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവർത്തിത്തവും വിതരണ നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളർത്തി എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ