കേരളം
ബെവ്കോ ഔട്ട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല, വിലക്കേർപ്പെടുത്തി സർക്കുലർ
സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ സ്വികരിക്കരുതെന്ന് നിർദ്ദേശം.. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർ.ബി.ഐ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്കോ വിലക്കേർപ്പെടുത്തിയത്.
ബെവ്കോ ജനറൽ ഓപ്പറേഷൻസ് മാനേജർ എല്ലാ റീജിയണൽ വെയർഹൗസ് മാനേജർമാർക്കും ഇത് സംബന്ധിച്ച് സർക്കുലറിലൂടെ നിർദ്ദേശം നൽകി. 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വീകരിച്ചാൽ അതത് മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.
2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് ഇന്നലെ അറിയിച്ചിരുന്നു. ഉതിന് പിന്നാലെയാണ് ബെവ്കോയുടെ നടപടി. അതേസമയം നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. സെപ്തംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണമെന്നും അവർ വ്യക്തമാക്കിയിരുന്നു.