കേരളം
ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ഒരു ചീറ്റ കൂടി ചത്തു
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്നുകൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലുള്ള മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് ദക്ഷ എന്ന് വിളിപ്പേരുള്ള പെണ്‍ചീറ്റ ചത്തത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം വട്ടമാണ് മറ്റൊരു ചീറ്റകൂടി ചാകുന്നത്.
നേരത്തെ മാര്‍ച്ചിലും ഏപ്രിലിലുമായി സാഷ, ഉദയ് എന്നിങ്ങനെ പേരുകളുള്ള ചീറ്റകള്‍ അസുഖം ബാധിച്ച് ചത്തിരുന്നു. തുടര്‍ന്ന് ജൂണില്‍ മൂന്ന് പെണ്‍ചീറ്റകളെയും രണ്ടു ആണ്‍ചീറ്റകളെയും വിശാലവനത്തിലേക്ക് തുറന്നുവിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രാജ്യത്ത് വംശമറ്റുപോയ ചീറ്റകള്‍ വീണ്ടുമെത്തിയത്. നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചീറ്റകളെ ഗ്വാളിയാറിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍മി ഹെലികോപ്റ്ററിലാണ് കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ എത്തിച്ചത്.