കേരളം
എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിലെ പരാതിയില്‍ പരിശോധന
എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. മുൻ ജോയിന്റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം.
പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലർക്കിനെതിരെയും ആറ് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. എഐ ക്യാമറകള്‍, ലാപടോപ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമിതിയുണ്ടെന്നാണ് ആരോപണം. ക്രമക്കേട് പരിശോധിക്കാനായി മാര്‍ച്ച് മാസത്തില്‍ വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി.
ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങിനെ എത്തി, ടെണ്ടര്‍ നടപടികളിലേക്ക് എങ്ങിനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സിന് അന്വേഷിക്കേണ്ടി വരും. അതേ സമയം ടെണ്ടര്‍നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവൻ പുത്തലത്ത് പ്രതികരിച്ചു.