കേരളം
മയക്കുവെടിയേറ്റ് കിണറ്റിൽ മുങ്ങിയ കരടിയെ പുറത്തെത്തിച്ചു; പുറത്തെടുക്കാനായത് ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ
മയക്കുവെടിയേറ്റ് കിണറ്റിൽ മുങ്ങിയ കരടിയെ പുറത്തെത്തിച്ചു. പുറത്തെടുക്കാനായത് ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ, തിരുവനന്തപുരം വെള്ളനാട് കണ്ണമ്പള്ളി സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിൽ വീണ കരടിയാണ് പുറത്തെടുക്കാൻ വനംകുപ്പ് അധികൃതർ മയക്കുവെടിവച്ചതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിപ്പോയത്.
രക്ഷപ്പെടുത്താൻ ദ്രുതകർമ്മസേനയും നാട്ടുകാരും ശ്രമിക്കുകയാണ്. മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഏറെ സമയമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ കരടിയുടെ ജീവന് അപകടം ഉണ്ടാകുമോ എന്ന കടുത്ത ആശങ്കയിലാണ് അധികൃതർ.
ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. തൊട്ടടുത്തുള്ള വനത്തിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അവരിന്ദിന്റെ വീടിന് സമീപത്തെ വീട്ടിലെ കോഴിക്കൂട് പൊളിച്ച് കരടി രണ്ട് കോഴികളെ കടിച്ചു. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന് സമീപത്തേക്ക് അത് പറന്നു. ഇതിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കരടി കിണറ്റിനുള്ളിലേക്ക് വീണതെന്നാണ് കരുതുന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാരാണ് കിണറ്റിനുള്ളിൽ കരടിയെ കണ്ടത്.
തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കിണറ്റിലേക്കുള്ള വീഴ്ചയിൽ കരടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് നേരത്തേ വനംവകുപ്പ് അധികൃതർ പറഞ്ഞത്.