Covid 19
രാജ്യത്ത് കൊവിഡ് കേസുകളില്‍ ആശ്വാസം: 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് രോഗം
രാജ്യത്ത് 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. ഇന്നലെ മാത്രം 470 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ 58,684 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി.
നിലവില്‍ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,70,458 പേരാണ് നിലവില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്. കേരളത്തില്‍ തന്നെയാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
7983 കേസുകളാണ് കേരളത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 5548 ഉം ഡല്‍ഹിയില്‍ 5062 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒക്ടോബറില്‍ 30 ശതമാനം ഇടിവാണുണ്ടായത്. സെപ്തംബര്‍ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്.
സെപ്തംബറില്‍ 26.2 ലക്ഷം പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറില്‍ ഇത് 18.3 ലക്ഷം മാത്രം. സെപ്തംബറില്‍ 33,255 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബറില്‍ ഇത് 23,500 മാത്രം. പ്രതിദിന രോഗബാധയിലും മരണത്തിലും ഓഗസ്റ്റ് മാസത്തിലെ കണക്കുകളില്‍ നിന്നും കുറവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.