ദേശീയം
ഐപിപിബി ബാങ്കിംഗ് സേവനങ്ങൾ ഇനി വാട്‌സ്ആപ്പിൽ കൂടിയും
ഉപയോക്താക്കൾക്ക് ഇനി മുതൽ ബാങ്കിംഗ് സേവനങ്ങൾ വാട്‌സ്ആപ്പിൽ കൂടി നടത്താം. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ (ഐപിപിബി) സേവനങ്ങൾ വാട്സ്ആപ്പ് വഴിയും ലഭിക്കും. എയർടല്ലുമായി സബകരിച്ചാണ് ഐപിപിബി സേവനങ്ങൾ വാട്സ്ആപ്പ് ലഭ്യമാക്കുമെന്നത്. ഇതോടെ വലിയൊരു വിഭാഗത്തിന് ബാങ്കിംഗ് സാധ്യതകൾ തുറന്നുകൊടുക്കുകയാണ്. സർക്കരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന് കൂടുതൽ ശക്തി പകരുന്നതാണ് തീരുമാനം.
വിവിധ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് ബാങ്കിംഗ് എത്തുന്നത്. പൗരന്മാർക്ക് അവരുടെ പ്രാദേശിക ഭാഷകളിലും ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കും. ഇത് ഗ്രാമീണർക്ക് കൂടുതൽ സഹായകരമാകും. നിലവിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ചേർന്ന് എയർടെൽ പ്രവർത്തിക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് പ്രതിമാസം 250 ദശലക്ഷം ബാങ്ക് സന്ദേശങ്ങൾ എത്തിക്കാൻ എയർടെൽ സഹകരിക്കുന്നുണ്ട്. വാട്സ്ആപ്പ് സേവനങ്ങൾ കൂടി എത്തുന്നതോടെ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും. എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും സങ്കേതികവിദ്യയുടെ സബായത്തോടെ മുന്നോട്ട് പോകുന്ന സാമ്പത്തിക സേവനം വലിയ സാധ്യതകളെന്നും അത് വഴി ജനങ്ങൾക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും, എയർടെല്ലുമായുള്ള പങ്കാളിത്തം ഭാവിയിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും ഐപിപിബി പറഞ്ഞു.
പ്രാദേശിക ഭാഷകളിൽ വാട്സ്ആപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഒറ്റ ക്ലിക്കിലൂടെ ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള അകലം കുറയുമെന്നും ആശയവിനിമയം കൂടുതൽ കാര്യക്ഷമമാകുമെന്നും ഐപിപിബി പറഞ്ഞു.